വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഫെബ്രുവരി 13 മുതൽ 15 വരെ; കുരിപ്പുഴ ശ്രീകുമാർ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും

Kannadiparamba online news
Screenshot

മയ്യിൽ: വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഈ വർഷത്തെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 13, 14, 15 തീയതികളിൽ വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. ഭക്തിനിർഭരമായ പൂജാദികർമ്മങ്ങൾക്കൊപ്പം കലാവൈവിധ്യമുള്ള സാംസ്കാരിക പരിപാടികളും ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ശ്രീ ടി.സി. ബിജു ഭദ്രദീപം തെളിയിക്കുന്ന ചടങ്ങിൽ മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി.സി. വിനോദ് കുമാർ ഉദ്ഘാടനകർമ്മം നിർവഹിക്കും. തുടർന്ന് രാത്രി 8 മണിക്ക് കൂവലയം കഥകളി ആസ്വാദകസഭ അവതരിപ്പിക്കുന്ന ‘പ്രഹ്ളാദ ചരിതം’ കഥകളി അരങ്ങേറും.

14-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6.30-ന് നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത കവിയും പ്രഭാഷകനുമായ ശ്രീ കുരിപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ക്ഷേത്രം മാതൃസമിതിയുടെ തിരുവാതിരയും രാത്രി 7 മണി മുതൽ പ്രസാദ സദ്യയും നടക്കും.

ശിവരാത്രി ദിനമായ 15-ന് ഞായറാഴ്ച പുലർച്ചെ 5 മണി മുതൽ ക്ഷേത്ര പൂജാദികർമ്മങ്ങൾ ആരംഭിക്കും. രാവിലെ 10 മണിക്ക് ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് ആധ്യാത്മിക പ്രഭാഷണം നടത്തും. തുടർന്ന് അക്ഷരശ്ലോക സദസ്സ്, ഇരട്ട തായമ്പക (ചെറുതാഴം ചന്ദ്രൻ, ചെറുതാഴം ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ), ഭജന എന്നിവ നടക്കും. രാത്രി 8 മണിക്ക് ശ്രീ വൈദ്യനാഥൻ, ശ്രീ രാജരാജേശ്വരൻ, ശ്രീകൃഷ്ണൻ എന്നീ ദേവന്മാരുടെ തിടമ്പേറ്റിയുള്ള ‘തിരുനൃത്തം’ ദർശന സായൂജ്യമാകും. രാത്രി 11 മണിക്ക് ആകാശ വിസ്മയവും തുടർന്ന് വിവിധ കലാപരിപാടികളും നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!