കയരളം മാണിക്കോത്ത് തറവാട് പനയ്ക്ക് താഴെ പുതിയ ഭഗവതി തിറ മഹോത്സവം മകരം 24, 25(ഫിബ്രവരി 8,9) ഞായർ, തിങ്കൾ ദിവസങ്ങളിലായി നടക്കും
ഞായറാഴ്ച കാലത്ത് 5.30 ന് ബ്രഹ്മശ്രീ മാടമന നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഗണപതിഹോമ,പുണ്യാഹ ശുദ്ധിയോടെ തുടക്കം കുറിക്കും തുടർന്ന് അവകാശി സമുദായികളുടെ നേതൃത്വത്തിൽ പതി,മേലേരി ഒരിക്കങ്ങളും വൈകിട്ട് 5 മണിക്ക് തിരുവായുധം എഴുന്നള്ളിച്ച് വരവ് 7 മണിക്ക് ഉച്ചത്തോറ്റം, 8 മണിമുതൽ പ്രസാദസദ്യ, 12 മണിക്ക് അന്തിത്തോറ്റം(കൂടിയാട്ടം) 2 മണി മുതൽ വീരൻ ദൈവം,വീരകാളി പുറപ്പാട് പുലർച്ചെ കൃത്യം 5 മണിക്ക് ശ്രീ പുതിയ ഭഗവതിയുടെ പുറപ്പാട്…
മുഴുവൻ ഭക്തജനങ്ങളേയും, നല്ലവരായനാട്ടുകാരേയും ഭക്ത്യാദരപൂർവ്വം ക്ഷണിക്കുന്നതോടൊപ്പം, എല്ലാവിധ സഹായം സഹകരണങ്ങളും ഉണ്ടാകണമെന്നും ആഘോഷ കമ്മറ്റി ചെയർമാൻ മാണിക്കോത്ത് അരവിന്ദാക്ഷൻ നമ്പ്യാർ അറിയിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

