കൊളച്ചേരി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൊളച്ചേരി പഞ്ചായത്തിൽ ഉജ്ജ്വല വിജയം നേടിയ യു.ഡി.എഫ്. ജനപ്രതിനിധികളെ സ്വീകരിക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘വിജയാരവം’ റാലി ഇന്ന് (ശനിയാഴ്ച) നടക്കും.
വൈകുന്നേരം 6 മണിക്ക് കൊളച്ചേരി മുക്കിൽ നിന്നാണ് റാലി ആരംഭിക്കുന്നത്. വാദ്യമേളങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ നീങ്ങുന്ന പ്രകടനം കമ്പിൽ ടൗണിൽ സമാപിക്കും. യു.ഡി.എഫ്. നേതാക്കളും പ്രവർത്തകരും റാലിയിൽ അണിനിരക്കും. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും വിജയിച്ച ജനപ്രതിനിധികൾക്ക് ടൗണിൽ വച്ച് സ്വീകരണം നൽകും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

