
കൊളച്ചേരി:
ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് വിശകലന യോഗവും അനുമോദന സഭയും സംഘടിപ്പിച്ചു. ഈശാനമംഗലം സങ്കൽപ്പ് ഐ.എ.എസ്. അക്കാദമി ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മയ്യിൽ മണ്ഡലം പ്രസിഡണ്ട് ശ്രീഷ് മിനാത്ത് യോഗം ഉദ്ഘാടനം ചെയ്തു. ചേലേരി സെൻട്രൽ വാർഡിൽ നിന്ന് വീണ്ടും വിജയിച്ച **ഗീത വി.വി.**യെ ശ്രീഷ് മിനാത്ത് ഷാൾ അണിയിച്ച് അനുമോദിച്ചു.
യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബാബുരാജ്, ദീപു എന്നിവർ സംസാരിച്ചു. വീണ്ടും കൊളച്ചേരി പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ മുഴുവൻ വോട്ടർമാർക്കും നന്ദി അറിയിച്ചുകൊണ്ട് ഗീത വി.വി. പ്രതികരിച്ചു.
യോഗത്തിന് ജനറൽ സെക്രട്ടറി ദേവരാജൻ പി.വി. സ്വാഗതവും പ്രതീപൻ ടി. നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

