കൊളച്ചേരി: എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷനിൽ നിന്ന് മത്സരിച്ച ശ്രീധരൻ സംഘമിത്ര ഡിവിഷനിൽ ഉൾപ്പെട്ട ഏഴ് വാർഡുകളിലും പര്യടനം നടത്തി വോട്ടർമാർക്ക് നന്ദി അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിൽ പള്ളിപറമ്പ് പ്രദേശത്തെ കുട്ടികളോട് വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ, ഇലക്ഷൻ പ്രചരണഘട്ടത്തിൽ പള്ളിപറമ്പിലെ കുട്ടി ളോട് വോട്ടഭ്യർത്ഥന നടത്തിയ ഘട്ടത്തിൽ ജയിച്ചാൽ ഫുട്ബോൾ വാങ്ങി തരണമെന്ന് പറഞ്ഞ കുട്ടികൾക്ക് നൽകിയ ഉറപ്പ് പാലിക്കുന്നതിന് വേണ്ടി ഫുട്ബോളും വാങ്ങിയാണ് പള്ളി പറമ്പിൽ എത്തിയത്. റോഡരികിലെ കളിസ്ഥലത്ത് ബോൾ കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികൾക്ക് പുതിയ ഫുട്ബോൾ നൽകിയയാണ് വാഗ്ദത്വം പാലിച്ചത്.
പ്രഭാത് വായനശാലയിൽ നിന്ന് ആരംഭിച്ച നന്ദി പര്യടനം കരിങ്കൽ കുഴിയിൽ സമാപിച്ചു. വിവിധ വാർഡുകളിൽ നിന്ന് വിജയിച്ച പി.കെ. ദീപ, കെ.പി. സജീവ്, സി. പുരുഷോത്തമൻ, പ്രസന്ന ശശീന്ദ്രൻ എന്നിവർ പര്യടനത്തിൽ പങ്കെടുത്തു.
കെ. അനിൽകുമാർ, കെ. രാമകൃഷ്ണൻ മാസ്റ്റർ, എം. രാമചന്ദ്രൻ, വി.കെ. ഉജിനേഷ്, പി.പി. കുഞ്ഞിരാമൻ, പി. അക്ഷയ്, കെ. ശശീന്ദ്രൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
അതേസമയം, എടക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ആകെ 14 സീറ്റുകളുള്ള ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫും യു.ഡി.എഫും സമനിലയിലാണ്. എൽ.ഡി.എഫ് 7 സീറ്റുകളും യു.ഡി.എഫ് 7 സീറ്റുകളും നേടി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

