അനീസ് കണ്ണാടിപറമ്പ് ✍️
കണ്ണൂർ/കൊളച്ചേരി: മുസ്‌ലിം ലീഗിന് മേൽക്കൈയുള്ള കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ ജനവിധി നാളെ (ഡിസംബർ 13, ശനിയാഴ്ച) വോട്ടെണ്ണലിലൂടെ അറിയാം. തുടർച്ചയായ യു.ഡി.എഫ്. ഭരണമുള്ള ഈ പഞ്ചായത്തിൽ ഇത്തവണ നടന്നത് ത്രികക്ഷികളുടെ കനത്ത പോരാട്ടമായിരുന്നു.
പോളിംഗ് കണക്കുകളിലെ സൂചന
കൊളച്ചേരിയിൽ ഇത്തവണ ആകെ 77.04% പോളിംഗാണ് രേഖപ്പെടുത്തിയത്. ഇത് 2020-ലെ 79.17% നെ അപേക്ഷിച്ച് 2.13% കുറവാണ്. പോളിംഗ് കുറഞ്ഞത് ഏത് മുന്നണിയെ തുണയ്ക്കുമെന്നത് ഫലം വരുമ്പോൾ മാത്രമേ വ്യക്തമാകൂ.
• സ്ത്രീ പങ്കാളിത്തം ശ്രദ്ധേയം:
പോളിംഗ് കുറഞ്ഞെങ്കിലും സ്ത്രീ വോട്ടർമാർ പോളിംഗ് ബൂത്തിൽ ശക്തമായ സാന്നിധ്യമായി. പുരുഷ പോളിംഗായ 70.55% നെക്കാൾ 12 ശതമാനത്തിലധികം വർദ്ധനവോടെ 82.45% സ്ത്രീ പോളിംഗാണ് രേഖപ്പെടുത്തിയത്. ഈ ഉയർന്ന സ്ത്രീ പങ്കാളിത്തം ആർക്ക് അനുകൂലമായി എന്ന് നാളെ അറിയാം.
യു.ഡി.എഫ്. ഭരണത്തുടർച്ചയ്ക്ക് വെല്ലുവിളി
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 17 വാർഡുകളിൽ 11 വാർഡുകൾ നേടി യു.ഡി.എഫ്. അധികാരം നിലനിർത്തിയിരുന്നു. എന്നാൽ ഇത്തവണ പഞ്ചായത്ത് വിഭജനത്തിലൂടെ കയ്യങ്കോട്, ചെറുക്കുന്ന് എന്നീ രണ്ട് പുതിയ വാർഡുകൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടു.
തുടർച്ചയായ യു.ഡി.എഫ്. ഭരണത്തെ മറിച്ചിടാൻ എൽ.ഡി.എഫ്. എല്ലാ തന്ത്രങ്ങളും പയറ്റിയതോടെ ഇവിടെ പോരാട്ടം ശക്തമായിരുന്നു.
• മറ്റ് പാർട്ടികളുടെ സാന്നിധ്യം:
ആറ് വാർഡുകളിൽ എസ്.ഡി.പി.ഐയും, ഒൻപത് വാർഡുകളിൽ എൻ.ഡി.എ. സ്ഥാനാർഥികളും മത്സരിക്കുന്നുണ്ട്. കൂടാതെ സ്വന്ത്ര സ്ഥാനാര്‍ഥികൾ മല്‍സരിക്കുന്നത് വോട്ടുകൾ ഏത് മുന്നണിയുടെ വിജയസാധ്യതകളെ ബാധിക്കുമെന്നതും നാളത്തെ ഫലത്തിൽ നിർണ്ണായകമാകും.

ചെറുക്കുന്നിൽ
കെ.ടി ആമിനാത്ത വോട്ട് ചെയ്യാൻ വന്നപ്പോൾ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

