കൊളച്ചേരി: കണ്ണൂർ ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി കോടിപ്പോയിൽ മുസ്തഫയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണം നാളെ ശനിയാഴ്ച പാമ്പുരുത്തിയിൽ ആരംഭിക്കും. രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്ഘാടനചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി രജിത് നാറാത്ത് നിർവഹിക്കും.
ശനിയാഴ്ച കൊളച്ചേരി പഞ്ചായത്തിലും, ഞായറാഴ്ച ചിറക്കൽ പഞ്ചായത്തിലും, തിങ്കളാഴ്ച നാറാത്ത് പഞ്ചായത്തിലും പ്രചാരണ പര്യടനം തുടരും. വൈകുന്നേരം 6 മണിക്ക് ചേലേരി മുക്കിൽ നടക്കുന്ന പര്യടന സമാപനം കെ.പി.സി.സി അംഗം അഡ്വ. വി.പി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്യും.
പര്യടന റൂട്ട്മാപ്പ് (നാളെ – ശനി):
• 9:00 AM — പാമ്പുരുത്തി (ഉദ്ഘാടനം)
• 10:00 AM — കമ്പിൽ
• 10:30 AM — ചെറുക്കുന്ന്
• 11:00 AM — പാട്ടയം
• 11:30 AM — പന്ന്യങ്കണ്ടി
• 12:00 PM — കൊളച്ചേരിമുക്ക്
• 12:30 PM — കരിങ്കൽ കുഴി
• 1:00 PM — EPKNS സ്കൂൾ പരിസരം
• 1:30 PM — CRC വായനശാല, പെരുമാച്ചേരി
• 2:30 PM — കോടിപ്പൊയിൽ
• 3:00 PM — പള്ളിപ്പറമ്പ്
• 3:30 PM — കൊളച്ചേരിപ്പറമ്പ്
• 4:00 PM — പ്രഭാത് വായനശാല, എടക്കൈ
• 4:30 PM — ചേലേരി UP സ്കൂൾ പരിസരം
• 5:00 PM — തെക്കേകര
• 5:30 PM — വൈദ്യർകണ്ടി
• 6:00 PM — ചേലേരിമുക്ക് (സമാപനം)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

