
കൊളച്ചേരി:
ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും ഈശാനമംഗലം സങ്കൽപ്പ് ഐ.എ.എസ്. അക്കാദമി ഗ്രൗണ്ടിൽ നടത്തി. ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പരിപാടി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സംസ്ഥാന സമിതി അംഗമായി തിരഞ്ഞെടുത്ത ബേബി സുനാഗറിന് അബ്ദുള്ളക്കുട്ടി ഷാൾ അണിയിച്ച് അനുമോദനവും നൽകി.
വാർഡ് മെംബർ ഗീത വി.വി., സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ സ്ഥാനാർത്ഥി രാഹുൽ രാജീവൻ, ജില്ലാ കമ്മിറ്റി അംഗം കെ.പി. ചന്ദ്രഭാനു, ഒ.ബി.സി. മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് എ. സഹജൻ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.
പഞ്ചായത്തിലെ 15 വാർഡുകളിലെയും ബ്ലോക്കിലെ 3 ഡിവിഷനിലെയും സ്ഥാനാർത്ഥികളും സംഗമത്തിൽ പങ്കെടുത്തു സംസാരിച്ചു.
പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി പി.വി. ദേവരാജൻ സ്വാഗതവും വൈസ് പ്രസിഡണ്ട് വേണുഗോപാൽ പി.വി. നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

