കൊളച്ചേരി നാടക സംഘം പ്രചാരണ ഫണ്ട് കൈമാറി

Kannadiparamba online news

കൊളച്ചേരി: എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി ഡിവിഷനിൽ നിന്നും മത്സരിക്കുന്ന നാടക പ്രവർത്തകൻ ശ്രീധരൻ സംഘമിത്രയ്ക്ക് കൊളച്ചേരി നാടകസംഘം പ്രചാരണ ഫണ്ട് കൈമാറി.

പ്രചാരണ സഹായം കൈമാറുന്ന ചടങ്ങിൽ നാടക സംഘം പ്രവർത്തകരായ വത്സൻ കൊളച്ചേരി, സുബ്രൻ കൊളച്ചേരി, മനീഷ് സാരംഗി, സജീവൻ സി.എച്ച്, പി.വി. ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി സമീഉല്ലാഖാൻ, അഞ്ചാം വാർഡ് സ്ഥാനാർഥി സി. പുരുഷോത്തമൻ, ബ്ലോക്ക് ഡിവിഷൻ സെക്രട്ടറി കെ. രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

നാടക പ്രവർത്തകനെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ ചടങ്ങ് പ്രാദേശിക തലത്തിൽ നല്ല പ്രതികരണം നേടി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!