By [അനീസ് കെവി ] ✍️
(ചേലേരി) | തദ്ദേശ തിരഞ്ഞെടുപ്പിൽ കൊളച്ചേരി പഞ്ചായത്തിലെ കയ്യങ്കോട് വാർഡിൽ ജനവിധി തേടി കയ്യങ്കോട് വികസന മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി സീനത്ത് കെ.പി. നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ശക്തമായ ജനപിന്തുണ ഉറപ്പാക്കിയാണ് മുന്നണി സ്ഥാനാർത്ഥിയെ മത്സരരംഗത്ത് എത്തിച്ചിരിക്കുന്നത്.
👩💼 ‘ലക്ഷ്യം വികസനം മാത്രം’
പതിറ്റാണ്ടുകളായി പൊതുരംഗത്തും സാമൂഹിക സേവന-വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് സീനത്ത് കെ.പി. “ലക്ഷ്യം വികസനം മാത്രം” എന്ന മുദ്രാവാക്യം മുന്നിൽ വെച്ചുകൊണ്ടാണ് കയ്യങ്കോട് വികസന മുന്നണി ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
“കയ്യങ്കോട് വാർഡിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ജനകീയ കൂട്ടായ്മയോടെ പ്രവർത്തിക്കുമെന്ന്” പത്രിക സമർപ്പിച്ച ശേഷം സീനത്ത് കെ.പി. പ്രതികരിച്ചു. വാർഡിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രാധാന്യം നൽകുമെന്നും അവർ വ്യക്തമാക്കി.
കയ്യങ്കോട് വികസന മുന്നണിയുടെ ഈ നീക്കം വാർഡിലെ തിരഞ്ഞെടുപ്പ് രംഗത്ത് ശക്തമായ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

