📍 കൊളച്ചേരി:
രാജ്യസഭ എം.പി. സദാനന്ദൻ മാസ്റ്ററുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വികസനപ്രവർത്തനങ്ങൾക്കായി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചേലേരി സെൻട്രൽ വാർഡ് മെമ്പർ ഗീത വി.വി., കൊളച്ചേരി പഞ്ചായത്ത് ബിജെപി ജനറൽ സെക്രട്ടറി ദേവരാജൻ, ബിജെപി നേതാക്കളായ ചന്ദ്രഭാനു, ബിജു എന്നിവർ എംപിയെ നേരിൽ കണ്ട് നിവേദനം നൽകി.
നിവേദനത്തിൽ ഈശാനമംഗലം ശ്രീ മഹാവിഷ്ണുക്ഷേത്ര കവാട പരിസരത്ത് മിനിമാസ് ലൈറ്റുകൾ സ്ഥാപിക്കൽയും കൊളച്ചേരി പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം (കാറാട്ട് PHC) റോഡ് താറിംങ്ങിനുള്ള ഫണ്ട് അനുവദിക്കലും ഉൾപ്പെടുത്തി.
എംപി സദാനന്ദൻ മാസ്റ്റർ, ആവശ്യപ്പെട്ട പദ്ധതികൾക്കായി ഫണ്ട് പാസാക്കി തരാമെന്ന് ഉറപ്പ് നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

