നൂഞ്ഞേരി: കഴിഞ്ഞ ചൂടുകാലത്ത് കഠിനമായ വോൾട്ടേജ് ക്ഷാമം മൂലം ബുദ്ധിമുട്ടിയ നൂഞ്ഞേരിയിലെ മുണ്ടേരിക്കടവ്, താഴത്തട്ടിൽ, തർച്ചീൽ റോഡ്, ചാലത്തട്ടിൽ പ്രദേശങ്ങളിലെ നിവാസികൾക്ക് ആശ്വാസം. വെൽഫെയർ പാർട്ടിയുടെ ഇടപെടലാണ് പ്രശ്നത്തിന് പരിഹാരം കാണാൻ കാരണമായത്.
വോൾട്ടേജ് പ്രശ്നം കാരണം വാട്ടർ പമ്പുകളും വീടുപകരണങ്ങളും കേടാവുകയും, ഫാനുകൾ ശരിയായി പ്രവർത്തിക്കാതിരിക്കുകയും, കടുത്ത ചൂടിൽ നാട്ടുകാർ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു. നാട്ടുകാർ കെ.എസ്.ഇ.ബി. യിൽ പരാതി നൽകിയതിനെ തുടർന്ന് അധികൃതർ ട്രാൻസ്ഫോർമർ ലഭ്യമാണെന്നും, സ്ഥാപിക്കാനായി സ്ഥലം കണ്ടെത്തണമെന്നുമായിരുന്നു മറുപടി.
തുടർന്ന് വെൽഫെയർ പാർട്ടി പ്രവർത്തകരും കെ.എസ്.ഇ.ബി. കൊളച്ചേരി സബ് എഞ്ചിനീയർ നസീർ സാറും ചേർന്ന് മുണ്ടേരിക്കടവ് റോഡിൽ മൂന്ന് സ്ഥലങ്ങൾ പരിശോധിച്ചെങ്കിലും പരിസരവാസികളുടെ ബുദ്ധിമുട്ട് മൂലം അവിടങ്ങളിൽ സ്ഥാപിക്കാൻ കഴിഞ്ഞില്ല.
ശേഷം ദോഹ ഫ്ലവർ മിൽ ഉടമയുടെ സഹകരണത്തോടെയാണ് പരിഹാരമുണ്ടായത്. അദ്ധേഹത്തിന്റെ സ്വകാര്യ സ്ഥലത്ത് ട്രാൻസ്ഫോർമർ സ്ഥാപിക്കാനായതോടെ ദീർഘകാലമായി നേരിട്ട ബുദ്ധിമുട്ടുകൾക്ക് വിരാമമായി. ഏകദേശം ഒരു മാസത്തോളമുള്ള ട്രയൽ ചാർജിങ്ങിന് ശേഷം ട്രാൻസ്ഫോർമർ ഇപ്പോൾ പൂർണമായും പ്രവർത്തനക്ഷമമായി.
ഈ ജനോപകാര പദ്ധതിക്ക് പിന്തുണയും സഹകരണവും നൽകിയ ദോഹ ഫ്ലവർ മിൽ ഉടമയ്ക്കും, സബ് എഞ്ചിനീയർ നസീർ, അസിസ്റ്റന്റ് എഞ്ചിനീയർ ജിജിൽ എന്നിവർക്കും പ്രദേശവാസികളും വെൽഫെയർ പാർട്ടി നൂഞ്ഞേരി വാർഡ് കമ്മിറ്റിയും നന്ദി അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

