കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ വാതകശ്മശാന പ്രശ്നങ്ങൾ പരിഹരിക്കാൻ സർവകക്ഷി യോഗം

Kannadiparamba online news
Screenshot

കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ വാതകശ്മശാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർവകക്ഷി യോഗം ചേർന്നു. യോഗത്തിൽ വാതകശ്മശാനവുമായി ബന്ധപ്പെട്ട ജനകീയ കമ്മിറ്റി രൂപീകരിച്ചു.

യോഗം വാതക ശ്മശാനം അടിയന്തരമായി റിപ്പയർ ചെയ്യുന്നതിനും, നിലവിലെ വാതക ശ്മശാനത്തിന് തകരാറ് സംഭവിക്കുമ്പോൾ പഴയ ശ്മശാനം ഉപയോഗിക്കാൻ അറ്റകുറ്റ പണി നടത്താനും ഭരണസമിതിയെ ചുമതലപ്പെടുത്തി.

നിലവിലെ വാതക ശ്മശാനത്തിൽ അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് ഭൗതികശരീരം അടക്കം ചെയ്യേണ്ട സാഹചര്യം ഉണ്ടാകുകയാണെങ്കിൽ, ശ്മശാന കമ്മിറ്റിയുമായി ആലോചിച്ച് പാടിക്കുന്നിൽ അടക്കം ചെയ്യാനുള്ള സംവിധാനവും ഉറപ്പാക്കാനാണ് തീരുമാനിച്ചത്.

വാതക ശ്മശാനവുമായി ബന്ധപ്പെട്ട ബൈലോ തയ്യാറാക്കുന്നതിനും യോഗം തീരുമാനിച്ചു. ശ്മശാനം നിർമ്മിച്ച സിൽക്ക് ഏജൻസിയുടെ പ്രവർത്തനത്തിൽ അപാകതയുണ്ടെന്ന് ഭൂരിപക്ഷം പ്രതിനിധികൾ അഭിപ്രായപ്പെട്ടു. അതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് നിയമോപദേശം വാങ്ങി നടപടികൾ ആരംഭിക്കാനും ഭരണസമിതിയെ ചുമതലപ്പെടുത്തി.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!