കൊളച്ചേരി: “ഇവിടെ പരിമിതികളില്ല” എന്ന മുദ്രാവാക്യത്തോടെ കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കാലാമേള കൊളച്ചേരി ബഡ്സ് സ്കൂളിൽ അരങ്ങേറി. പാട്ട്, നൃത്തം, നാടകം തുടങ്ങി നിരവധി കലാപരിപാടികളിലൂടെ ഭിന്നശേഷിയുള്ള കുട്ടികളും മുതിർന്നവരും കഴിവ് തെളിയിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. അസ്മ അധ്യക്ഷത വഹിച്ചു. എ.പി. ശ്രീദേവി റിപ്പോർട്ട് അവതരിപ്പിച്ചു.
എടക്കാട് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.എം. പ്രസീത ടീച്ചർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സജിമ, കമ്മിറ്റി ചെയർമാൻ എൽ. നിസാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ കെ. ബാലസുബ്രഹ്മണ്യൻ, വാർഡ് മെമ്പർ പി.വി. വത്സൻ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി എൻ. ആന്റണി, CDS ചെയർപേഴ്സൺ കെ.പി. ദീപ എന്നിവർ ആശംസകൾ അറിയിച്ചു.
വാർഡ് മെമ്പർ കെ.സി. സീമ സ്വാഗതവും, കൊളച്ചേരി ബഡ്സ് സ്കൂൾ പ്രിൻസിപ്പാൾ കെ.പി. പ്രസന്ന നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

