കണ്ണൂർ: മതിയായ രേഖകളില്ലാതെ ബസ്സിൽ കടത്തുകയായിരുന്ന പണം എക്സൈസ് പിടിച്ചെടുത്തു. ന്യൂമാഹി എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം ആണ് സംഭവം.
കോഴിക്കോട് കണ്ണൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ നിന്നാണ് 14 ലക്ഷം രൂപ അടങ്ങിയ ബാഗ് സഹിതം യാത്രികനായ കണ്ണൂർ സിറ്റി ആസാദ് റോഡിലെ എം കെ റിയാസിനെ (40) പിടികൂടിയത്. ഇയാളിൽ നിന്നും പിടിച്ചെടുത്ത തുക എക്സൈസ് സംഘം ന്യൂമാഹി പോലീസിന് കൈമാറി.
ന്യൂ-മാഹി എക്‌സൈസ് ഇൻസ്പെക്ടർ കെ സുബിൻരാജിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
അസി:എക്‌സൈസ് ഇൻസ്‌പെക്ടർ പി. ആർ. സജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.നിഖിൽ, വി സിനോജ്, പി ആദർശ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

