നാറാത്ത്: നാറാത്ത് മേഖലയിൽ വാഹനാപകടങ്ങൾ വർധിച്ചതിനെ തുടർന്ന് സ്ട്രീറ്റ് പോസ്റ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാറാത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ സൈഫുദ്ദീൻ മയ്യിൽ പൊലീസിന് നിവേദനം നൽകി. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അഞ്ച് അപകടങ്ങളിൽ അധികമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. വാഹനങ്ങളുടെ അതിവേഗമാണ് പ്രധാന പ്രശ്നമെന്ന് മെമ്പർ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിച്ചു ചേർത്ത് നടപടികൾ സ്വീകരിക്കുമെന്ന് മയ്യിൽ SHO അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

