കണ്ണാടിപ്പറമ്പ് :
നാറാത്ത് പഞ്ചായത്തിലെ തണ്ണീർത്തടങ്ങൾ, വയലുകൾ, കണ്ടൽ കാടുകൾ എന്നിവയുടെ സംരക്ഷണത്തിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് തണ്ണീർത്തട സംരക്ഷണ സർവ്വേ നടത്തുന്നു. കഴിഞ്ഞ 15 വർഷമായി എൽ.ഡി.എഫ്. ഭരണകാലത്ത് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയും സ്വാർഥ താൽപര്യങ്ങൾക്കായി നടത്തിയ നികത്തലുകളും മൂലം നിരവധി തണ്ണീർത്തടങ്ങളും വയലുകളും നശിച്ചുപോയതായും
കാട്ടാമ്പള്ളി ഷട്ടർ ദ്രവിച്ചതിനെ തുടർന്ന് കുടിവെള്ള പ്രതിസന്ധി നേരിടുന്ന സാധാരണ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സർവ്വേ ആരംഭിച്ചിരിക്കുന്നത്.
പ്രമുഖ പരിസ്ഥിതി പ്രവർത്തകരും പൊതുജനങ്ങളും പങ്കാളികളാകുന്ന ഈ സർവ്വേയ്ക്ക് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

