നാറാത്ത്: വനിതാ പഞ്ചായത്ത് അംഗത്തെ പൊതുവേദിയിൽ അപമാനിച്ച അഴീക്കോട് മണ്ഡലം എംഎൽഎ കെ.വി. സുമേഷിന്റെ നടപടിയിൽ നാറാത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു.
മാലോട്ട് നടന്ന സർക്കാർ പദ്ധതി പ്രകാരമുള്ള ചടങ്ങിനിടെയാണ് മെമ്പർ കെ.വി. സൽമത്ത് സംസാരിക്കുമ്പോൾ എംഎൽഎ മൈക്ക് പിടിച്ചെടുത്ത് അധിക്ഷേപിച്ചത്. ഒരു എംഎൽഎയ്ക്ക് യോജിച്ച പ്രവൃത്തിയല്ല സുമേഷിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മുസ്‌ലിം ലീഗ് കമ്മിറ്റി ആരോപിച്ചു. സർക്കാർ പരിപാടികൾ പാർട്ടിവത്കരിച്ച് രാഷ്ട്രീയ വേദികളാക്കി മാറ്റുകയാണെന്നും വിമർശനങ്ങളെ അസഹിഷ്ണതയോടെ കാണുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും യോഗം വിലയിരുത്തി.
യോഗത്തിൽ പ്രസിഡൻ്റ് സി. കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുല്ല മാസ്റ്റർ, കബീർ കണ്ണാടിപ്പറമ്പ്, പി.വി. മുഹമ്മദ്, എം.പി. മുഹമ്മദ്, സി. ആലിക്കുഞ്ഞി, പി.പി. ഷംസുദ്ദീൻ, ടി.പി. സമീർ, കെ.കെ. ഷിനാജ്, അഷ്കർ കണ്ണാടിപ്പറമ്പ്, അക്സർ നാറാത്ത്, എ.പി. അബ്ദുല്ല, പി.പി. അഷറഫ്, മിസ്ബാഹ് പുല്ലുപ്പി, മുഹമ്മദലി ആറാംപീടിക, ഹാരിസ് ബി., സി.എൻ. അബ്ദുറഹ്മാൻ, മുസമ്മിൽ പുല്ലുപ്പി, ഷാജിർ കമ്പിൽ, സിറാജ് കമ്പിൽ, കാദർ ബി., ഷാഹുൽ ഹമീദ് നിയാസ് പാറപ്പുറം, പി.പി. അജ്മൽ മാസ്റ്റർ, മിഹ്രാബി, റഷീദ സൽമത്ത് എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

