രാഹുൽ മാങ്കൂട്ടത്തിലിന് സസ്പെൻഷൻ; എം.എൽ.എ സ്ഥാനം രാജിവെക്കില്ല 

Kannadiparamba online news

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കില്ല. എന്നാൽ എത്രകാലത്തേക്കാണ് സസ്പെൻഷൻ എന്ന് വ്യക്തമല്ല.

കോൺഗ്രസ്സിൽ ഒറ്റപ്പെടുകയും സമ്മർദം കനക്കുകയും ചെയ്തിട്ടും പ്രതിരോധം തീർത്തും രാജി ആവശ്യം നിരസിച്ചും രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം ഉറച്ചുനിന്നിരുന്നു. തന്‍റെ പേര് പറഞ്ഞ് ആരോപണമുന്നയിച്ച ട്രാൻസ്വുമൺ അവന്തികയുടെ ചാറ്റും ഫോൺ സംഭാഷണവും പുറത്തുവിട്ടായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പ്രതിരോധം. വനിത നേതാക്കളടക്കം കെ.പി.സി.സി ഒന്നടങ്കം രാജിക്കായി മുറവിളി കൂട്ടുമ്പോഴാണ് അതേക്കുറിച്ച് ഒരക്ഷരം മിണ്ടാതെ തന്‍റെ ഭാഗം ന്യായീകരിക്കും വിധമുള്ള നീക്കത്തിലൂടെ പാർട്ടി ചിന്തിക്കുന്നതിനൊപ്പം കൂടാൻ താനില്ലെന്ന പരോക്ഷ സൂചന അദ്ദേഹം നൽകിയത്.

മ​റു​ഭാ​ഗ​ത്ത്​ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നാ​ക​ട്ടെ നി​ല​പാ​ടി​ൽ ഒ​ട്ടും അ​യ​വ്​ വ​രു​ത്തി​യി​ട്ടി​ല്ല. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, ഉ​മ തോ​മ​സ്​ അ​ട​ക്കം വ​നി​ത നേ​താ​ക്ക​ൾ ഞാ​യ​റാ​ഴ്ച രാ​ജി ആ​വ​ശ്യം പ​ര​സ്യ​മാ​യി ഉ​ന്ന​യി​ച്ചു. ഉ​ചി​ത സ​മ​യ​ത്ത്​ ഉ​ചി​ത തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ സ​ണ്ണി ജോ​സ​ഫി​ന്‍റെ പ്ര​തി​ക​ര​ണം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!