കല്ലുരിക്കടവ് (നാറാത്ത്):
അഴീക്കോട് മണ്ഡലം എംഎൽഎ കെ.വി. സുമേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി മാസ്സ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
കണ്ടത്തിൽ പള്ളി സമീപത്താണ് മിനി മാസ്സ് ലൈറ്റ് സ്ഥാപിച്ചത്. വാർഡ് മെമ്പർ സൈഫുദ്ദീൻ നാറാത്ത് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് രമേശൻ കെ. അധ്യക്ഷത വഹിച്ചു സംസാരിച്ചു.
വഹാബ് കെ.ടി., സുധീർ പി., മുസ്തഫ എ.പി., കാദർ പച്ചിന്റെവിട, നൗഫൽ പി.പി., ജയപ്രകാശ് ലാൽ കെ.എം., സമദ് പി.വി. എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

