നാറാത്ത് പഞ്ചായത്തിൽ 10 വാർഡുകളിൽ എസ്ഡിപിഐ മത്സരിക്കും

Kannadiparamba online news

നാറാത്ത്: പഞ്ചായത്തിലെ 10 വാർഡുകളിൽ എസ്ഡിപിഐ മത്സരിക്കുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി പഞ്ചായത്തിൽ ഇടതു–വലത് പാർട്ടികൾ ചേർന്നുണ്ടാക്കിയ ഭരണസമിതി ജനങ്ങളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് എസ്ഡിപിഐ ആരോപിച്ചു.

സ്വാർത്ഥ താൽപര്യങ്ങൾക്കായി ഭരണാധികാരം പങ്കുവെച്ച് വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും, പദ്ധതികളെ പാർട്ടി അനുകൂലർക്കായി മാത്രം ചുരുക്കുകയും ചെയ്തുവെന്ന വിമർശനവും നേതാക്കൾ ഉന്നയിച്ചു. കുടിവെള്ളം, വീടുകൾ, തൊഴിൽ അവസരങ്ങൾ, ആരോഗ്യസൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പോലും പഞ്ചായത്തിൽ ഉറപ്പാക്കാനായിട്ടില്ലെന്നും ആരോപിച്ചു.

വരുന്ന ത്രിതല തെരഞ്ഞെടുപ്പിൽ മതം, ജാതി, പാർട്ടി ഭേദമില്ലാതെ വിവേചനമില്ലാത്ത വികസനമാണ് എസ്ഡിപിഐയുടെ പ്രധാന പ്രഖ്യാപനം. പഞ്ചായത്ത് മാതൃകാപരമായ ഭരണത്തിന്റെ വഴിയിലേക്ക് നയിക്കുമെന്നതാണ് പാർട്ടിയുടെ വാഗ്ദാനം.

നാറാത്ത് പഞ്ചായത്ത് ലോക്കൽ ബോഡി മുന്നൊരുക്ക യോഗം അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മൂസാൻ പറമ്പിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം മഷൂദ് കണ്ണാടിപ്പറമ്പ്, സെക്രട്ടറി സമീർ നാറാത്ത്, ജോയിന്റ് സെക്രട്ടറി ജവാദ് കണ്ണാടിപ്പറമ്പ്, അമീർ കണ്ണാടിപ്പറമ്പ്, അനസ് മാലോട്ട് എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!