‘അശ്ലീല സന്ദേശം അയച്ചു; ദുരനുഭവം പറഞ്ഞിട്ടും നടപടിയുണ്ടായില്ല’; യുവനേതാവിനെതിരെ വെളിപ്പെടുത്തലുമായി നടി

Kannadiparamba online news

യുവ നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവനടി റിനി ആൻ ജോർജ്. യുവ നേതാവിൽ നിന്നും ദുരനുഭവമുണ്ടായി. അശ്ലീല സന്ദേശങ്ങൾ അയച്ചു. പാർട്ടി നേതാക്കളോട് പരാതി പറഞ്ഞു. നടപടിയുണ്ടായില്ല. പാർട്ടിയിലെ പല സ്ത്രീകൾക്കും ദുരനുഭവമുണ്ടായി. അവർ കാര്യങ്ങൾ തുറന്നു പറയണം. ധാർമികതയുണ്ടെങ്കിൽ നേതൃത്വം നടപടിയെടുക്കണമെന്നും റിനി ആൻ ജോർജ് പറഞ്ഞു. പുറത്തു പറയുമെന്ന് പറഞ്ഞപ്പോൾ പോയി പറയൂ എന്നായിരുന്നു യുവ നേതാവിൽ നിന്ന് ലഭിച്ച മറുപടിയെന്ന് റിനി പറയുന്നു.

പേര് വെളിപ്പെടുത്തുന്നില്ലെന്ന് നടി പറഞ്ഞു. പ്രതിപക്ഷ നേതാവിനോട് കാര്യം പറഞ്ഞിരുന്നതായി നടി മാധ്യമങ്ങളോട് പറഞ്ഞു. പേര് വെളിപ്പെടുത്തിയാൽ ആ വ്യക്തി ഉൾപ്പെട്ടിരിക്കുന്ന പ്രസ്ഥാനത്തിൽ പലരുമായി തനിക്ക് സൗഹൃദം ഉണ്ട്. അതിനാൽ ആരെയും വേദനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. ഇത്തരത്തിൽ ദുരനുഭവം ഇനിയും ആവർത്തിച്ചാൽ പേര് വെളിപ്പെടുത്തുമെന്നാണ് റിനി പറയുന്നത്. സോഷ്യൽ മീഡിയ വഴിയാണ് യുവനേതാവിനെ പരിചയപ്പെട്ടത്. പരിചയപ്പെട്ടത് മുതൽ മോശമായാണ് പെരുമാറിയത്. നല്ലൊരു സൗഹൃദമായിരുന്നു പ്രതീക്ഷിച്ചതെന്ന് റിനി പറയുന്നു.

ചാനൽ ചർച്ചകളിലും സമരമുഖങ്ങളിലും സജീവമായി നിൽക്കുന്നയാളാണ് ഈ യുവനേതാവെന്ന് റിനി പറയുന്നു. ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂം എടുക്കാമെന്നും വരണമെന്നും ആവശ്യപ്പെട്ടപ്പോൾ ദേഷ്യപ്പെട്ടിരുന്നുവെന്നും റിനി പറയുന്നു. ആദ്യം മോശമായി പെരുമാറരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് ശേഷം കുറച്ച് നാൾ പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ വീണ്ടും മോശമായി പെരുമാറാൻ തുടങ്ങി. അതുകൊണ്ടാണ് ഇപ്പോൾ വെളിപ്പെടുത്തേണ്ടി വന്നത്.

തന്റെ വ്യക്തിപരമായ പ്രശ്‌നമെന്ന നിലയിലല്ല ഇത് തുറന്ന് പറയുന്നത്. സമീപകാലങ്ങൾ ഈ വ്യക്തിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന കാര്യങ്ങളും പല സ്ത്രീകളും ഇത്തരത്തിൽ ഇയാളിൽ നിന്ന് മോശം അനുഭവം നേരിട്ടതായി എന്ന് മനസിലാക്കിയാണ് വെളിപ്പെടുത്താൻ തയാറായതെന്ന് റിനി പറയുന്നു. ഇത്തരം മോശം അനുഭവം നേരിട്ട നിരവധി സ്ത്രീകളുണ്ടെന്ന് മനസിലായതായി സുഹൃത്തുക്കളിൽ നിന്ന് മനസിലായി എന്ന് റിനി പറയുന്നു.

പരിഹരിക്കും പ്രശ്‌നങ്ങളൊന്നുമില്ലെന്നും മോൾ വിഷമിക്കേണ്ടെന്നുമായിരുന്നു മുതിർന്ന നേതാക്കൾ പറഞ്ഞത്. ഇങ്ങനെയൊരു നേതൃത്വത്തിൽ ഇരിക്കുന്ന വ്യക്തി ഒരുപാട് പേർക്ക് ശല്യമായി മാറുന്നു. ഈ വ്യക്തിയെ പല സ്ഥാനങ്ങളിലും എത്തിക്കുന്നു. വലിയ ഒരു സംരക്ഷണ സംവിധാനം ഈ വ്യക്തിക്കുണ്ടെന്ന് റിനി പറയുന്നു. ആ വ്യക്തിക്ക് ഹു കെയേഴ്‌സ് എന്ന ആറ്റിട്യൂഡാണെന്ന് റിനി പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിലാണ് അവസാനമായി മോശമായ പെരുമാറ്റം ഉണ്ടായത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നായിരുന്നു ഇത്തരത്തിൽ പെരുമാറിയതെന്ന് റിനി പറഞ്ഞു.

അതേസമയം റിനിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ കമന്‍റുമായി എത്തുന്നുണ്ട്. വെറുതെ ആരോപണം ഉന്നയിക്കരുതെന്നും ധൈര്യത്തോടെ നേതാവിന്റെ പേര് പറയൂ എന്നുമാണ് പലരും കമന്‍റ് ചെയ്യുന്നത്. ഇലക്ഷന് മുന്നോടിയായുള്ള നാടകമാണെന്നും കമന്‍റുകളുണ്ട്. 

‘ധൈര്യത്തോടെ നേതാവിന്റെ പേര് പറയു.. അല്ലാണ്ട് വെറുതെ ആരോപണം ഉന്നയിച്ചു അങ്ങ് പോകല്ല വേണ്ടേ…

ധാർമികതയുടെ ക്ലാസ്സ് എടുക്കാൻ വന്നിരിക്കുന്നു.. ഇത് നിങ്ങളുടെ കരിയറിന് ഗുണം ചെയ്യുമെങ്കിലും ചില കമ്മി കൂട്ടങ്ങളുടെ പോസ്റ്റ്‌ കൊണ്ട് ചിലരുടെ പേരുകൾ അന്തരീക്ഷത്തിൽ നടക്കുന്നു… കുറച്ചെങ്കിലും അന്തസ് ഉണ്ടേൽ പേര് പറയു…!’ എന്നാണ് കോണ്‍ഗ്രസ് പോരാളി എന്ന ഫെയ്സ്ബുക്ക് യൂസര്‍ റിനിയുടെ ഫോട്ടോയ്ക്ക് താഴെ കമന്‍റിട്ടത്. ‌‌‌‌

‘ചങ്കൂറ്റമുണ്ടെങ്കിൽ പേര് വെളിപ്പെടുത്തുക അയച്ച മെസ്സേജുകളുടെ ഡീറ്റെയിൽ മാധ്യമപ്രവർത്തകരെ കാണിക്കുക മെസ്സേജുകൾക്ക് സുതാര്യത ഉണ്ടോ എന്ന് മാധ്യമപ്രവർത്തകർ അന്വേഷിക്കണം. പുകമറ സൃഷ്ടിച്ച ഒരു വ്യക്തിയെ തേജോവധം ചെയ്യാൻ മറ്റൊരു സരിതയായി മാറരുത്. ദയവു ചെയ്തു മെസ്സേജുകൾ സുതാര്യത ഇല്ലെങ്കിൽ വലിയ കേസിലേക്ക് താങ്കൾ വലിച്ചിഴയ്ക്കപ്പെടും’. ‘സന്ദേശം സിനിമയ്ക്ക് രണ്ടാം ഭാഗത്തിന്റെ ആവശ്യമില്ല….. കാരണം ആ സിനിമ അന്ന് പറഞ്ഞു വെച്ചതിൽ നിന്നും ഒരിഞ്ച് കേരള രാഷ്ട്രീയം മുന്നോട്ട് പോയിട്ടില്ല’ എന്നൊക്കെയാണ് കമന്‍റുകള്‍.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!