നാറാത്ത്: ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തിയ നാറാത്ത് ആരോഗ്യകേന്ദ്രത്തിൽ മുഴുവൻ സമയ ഓ.പി. അനുവദിക്കുക, ആവശ്യമായ ഡോക്ടർമാരെ നിയമിക്കുക, മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ മാർച്ച് സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ജയചന്ദ്രൻ മാസ്റ്റർ അറിയിച്ചു.
ആഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ 10.30ന് നാറാത്ത് എഫ്.എച്ച്.സി യിലേക്ക് നടക്കുന്ന മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്യും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

