ഫോണ്‍ വിളിച്ചിട്ട് കിട്ടിയില്ല; ഫ്ലാറ്റ് തുറന്നപ്പോള്‍ ഡോ. മീനാക്ഷി മരിച്ച നിലയില്‍, താമസിച്ചിരുന്നത് തനിച്ച്…

Kannadiparamba online news

ആലുവ:

കോട്ടയം ഈരാറ്റുപേട്ട സ്വദേശിനി ഡോ. മീനാക്ഷി വിജയകുമാർ (35) എറണാകുളം മാറമ്പിള്ളി കുന്നുവഴിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

2 വർഷമായി ഒറ്റയ്ക്കാണ് മീനാക്ഷി ഇവിടെ താമസിച്ചിരുന്നത്. സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ സർജിക്കൽ മേധാവിയായും രോഗികളുമായി നല്ല ഇടപെടലുകൾ പുലർത്തിയിരുന്നുവെന്നും അയൽവാസികൾ പറയുന്നു.

പലവട്ടം ഫോൺ വിളിച്ചിട്ടും ലഭിക്കാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ, മുറി അടച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ പൊലീസ് വാതിൽ തുറന്നപ്പോൾ കിടപ്പുമുറിയിൽ മരിച്ച നിലയിലായിരുന്നു.

2019ൽ വിവാഹബന്ധം വേർപെട്ട മീനാക്ഷി, അനസ്തീസിയ മരുന്ന് അമിതമായി കുത്തിവച്ച് ആത്മഹത്യ ചെയ്തതാകാമെന്ന് പ്രാഥമിക നിഗമനം. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!