തിരുവനന്തപുരം: നേമത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് ഭർത്താവ് സുനിലിനെ കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ 2 മണിയോടെയായിരുന്നു കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. മരിച്ച യുവതിയെ ബിൻസി (ഹരിത കർമ്മസേനാംഗം) എന്നാണ് തിരിച്ചറിഞ്ഞത്.
ബുധനാഴ്ച രാത്രി ബിൻസി ആരെയോ ഫോണിൽ വിളിച്ച് സംസാരിച്ചതാണ് കൊലയുടെ കാരണം എന്നാണ് സുനിലിന്റെ മൊഴി. സ്ഥിരം മദ്യപാനിയായ സുനിൽ, ബുധനാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തുകയും വഴക്കുണ്ടാക്കുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു.
വ്യാഴാഴ്ച ജോലിക്കെത്താത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സുഹൃത്തുക്കൾ രാവിലെ 11 മണിക്ക് വീട്ടിനുള്ളിൽ കഴുത്തിൽ വെട്ടേറ്റു രക്തത്തിൽ കുളിച്ചുകിടക്കുന്ന ബിൻസിയെ കണ്ടെത്തി. ഉടൻ ശാന്തിവിള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ബിൻസിയുടെ മൃതദേഹം ശാന്തിവിള ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുനിലിനെ നേമം പൊലീസ് ചോദ്യം ചെയ്യുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

