‘ദേശീയപാതയിലെ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകണം’; ഹൈക്കോടതി

Kannadiparamba online news

കൊച്ചി: ദേശീയപാതയിലെ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകണമെന്ന ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ച് തീരുമാനം കൈക്കൊണ്ടത്.

മറ്റ് ഇടങ്ങളിലുള്ള പെട്രോൾ പമ്പുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ദേശീയപാതയിലെ പമ്പുകളിലും പൊതുജനങ്ങളെ തടയാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി.

ഉപഭോക്താക്കൾക്ക് മാത്രമായി പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകുമെന്നായിരുന്നു നേരത്തെ ഹൈക്കോടതി വിധി. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഈ ഭേദഗതി വന്നത്.

സർക്കാർ മുമ്പ് പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് അനുവദിക്കണമെന്ന വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സുരക്ഷ മുൻനിർത്തിയാണ് പുതിയ ഉത്തരവെന്നും കോടതി വ്യക്തമാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!