പുല്ലൂപ്പി: എസ്.എസ്.എൽ.സി., പ്ലസ് ടു, എൽ.എസ്.എസ്., യു.എസ്സ്.എസ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മുസ്ലിം യൂത്ത് ലീഗ് പുല്ലൂപ്പി ശാഖ കമ്മിറ്റി അനുമോദിച്ചു. മുസമ്മിൽ പുല്ലൂപ്പിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മുസ്ലിംലീഗ് നാറാത്ത് പഞ്ചായത്ത് ജനറൽ സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
അഴിക്കോട് മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഷ്‌കർ കണ്ണാടിപ്പറമ്പ്, പിപി അഷ്റഫ് മാസ്റ്റർ, പിസി സുഹൈൽ, മുനസ്സിൽ, ഷംന ഷാദ്, കെ.വി. സിനാൻ, കെ.കെ. സിനാൻ, കെ.ടി. നിസാം എന്നിവർ പ്രസംഗിച്ചു. ജുനൈസ് പുല്ലൂപ്പി സ്വാഗതവും കെ.എം. റാഷിദ് നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

