മയ്യിൽ: “ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് DYFI ആഗസ്ത് 15-ന് സംഘടിപ്പിക്കുന്ന സമരസംഗമത്തിന്റെ പ്രചാരണാർത്ഥം, DYFI മയ്യിൽ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്തുതല കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു.
DYFI നാറാത്ത് പഞ്ചായത്ത് ജാഥ കമ്പിൽവച്ചു DYFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. ജാഥയുടെ സമാപനം കണ്ണാടിപ്പറമ്പിൽ KV സുമേഷ് MLA ഉദ്ഘാടനം ചെയ്തു.
ജാഥ ക്യാപ്റ്റൻ DYFI മയ്യിൽ ബ്ലോക്ക് പ്രസിഡന്റ് ജിതിൻ കെ.സി., വൈസ് ക്യാപ്റ്റൻ സംഗീത ജി., മാനേജർ ബ്ലോക്ക് വൈസ് പ്രസിഡന്റ് അഖിൽ വി. എന്നിവർ നേതൃത്വം നൽകി. DYFI ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ രജിൻ പി.പി., നിതിൻ, മേഖലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ വിവിധ ഇടങ്ങളിൽ പ്രസംഗിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

