തിരുവനന്തപുരം:
സംസ്ഥാനത്ത് ദേശീയപാത 66-ന്റെ വികസന പ്രവൃത്തികൾ ഗുണനിലവാരത്തോടെ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഉന്നയിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ദേശീയപാത പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യുന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശങ്ങൾ നൽകിയത്.
പ്രവർത്തനങ്ങൾക്ക് കൃത്യമായ സമയക്രമം നിശ്ചയിക്കുകയും, അതനുസരിച്ച് നിർമാണം പൂര്‍ത്തിയാകുന്നത് ഉറപ്പാക്കുകയും വേണമെന്ന് മന്ത്രി വ്യക്തമാക്കി. “മികവില്ലാത്തതോ വൈകിയ പ്രവൃത്തികൾക്ക് ഇനിമുതൽ ക്ഷമയില്ല. ഓരോ സ്ട്രെച്ചിലെയും പുരോഗതിയിലും പ്രത്യേക ശ്രദ്ധ വേണം,” എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നിലവിൽ പ്രതീക്ഷിച്ച പുരോഗതി നേടാത്ത സ്ട്രെച്ചുകളിൽ, NHAI റീജിയണൽ ഓഫീസർമാർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും, യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ വേണമെന്നും നിർദേശം. മഴക്കാലമായതോടെ, പ്രീകാസ്റ്റിംഗ് പോലുള്ള പ്രവൃത്തികൾ നടത്താവുന്നതാണ് – അതിനുള്ള സാധ്യതകൾ ഫലപ്രദമായി ഉപയോഗിക്കണം.
സർവീസ് റോഡുകൾ, നിലവിലുള്ള പാതകൾ എന്നിവയുടെ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തണം. ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തീർക്കാൻ അടിയന്തര നടപടികൾ വേണമെന്നും അക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള അലംഭാവം ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

