കോട്ടയം: പാലാ- തൊടുപുഴ റോഡിൽ പ്രവിത്താനത്ത് സ്കൂട്ടറുകളിൽ കാറിടിച്ച് രണ്ട് മരണം. മേലുകാവ് സ്വദേശി ധന്യ സന്തോഷ് (38), അന്തിനാട് സ്വദേശി ജോമോൾ ബെന്നി (35) എന്നിവരാണ് മരിച്ചത്. മുണ്ടാങ്കൽ പള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ കാർ രണ്ട് സ്കൂട്ടറുകളെ ഇടിച്ച് തെറിപ്പിക്കുകായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സ്കൂട്ടർ യാത്രക്കാർക്ക് ആണ് പരിക്കേറ്റത്.
ഒരു സ്കൂട്ടറിൽ ഉണ്ടായിരുന്നത് മേലുകാവ് സ്വദേശി ധന്യ സന്തോഷും രണ്ടാമത്തെ സ്കൂട്ടറിൽ ഉണ്ടായിരുന്നത് അന്തിനാട് സ്വദേശിയായ ജോമോൾ ബെന്നിയും മകൾ അന്നമോളുമായിരുന്നു. പരിക്കേറ്റ അന്നമോൾ ചികിത്സയിലാണ്. പാലാ സെന്റ്. തോമസ് ടിടിഇ കോളേജിലെ വിദ്യാർത്ഥികളാണ് കാറിൽ ഉണ്ടായിരുന്നത്. മൃതദേഹങ്ങൾ പാലാ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

