കണ്ണൂർ. വില്പനക്കായി എത്തിച്ച 43.45 ഗ്രാം എംഡി എം എ യുമായി യുവാവിനെ ടൗൺ പോലീസ് പിടികൂടി. കൊറ്റാളിതക്വാ മസ്ജിദിന് സമീപത്തെ ചില്ലിൻ്റവിട യാസർ അറാഫത്തിനെ (30)യാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തു..എസ്.ഐ.കെ.അനുരൂപ്, എസ്.ഐ.വിത്സൺ പി.ജെ. എന്നിവരടങ്ങിയ സംഘം പിടികൂടിയത് ശനിയാഴ്ച എസ്.ബി.ഐ പുഴാതി ബ്രാഞ്ചിന് സമീപം വെച്ച് കെ.എൽ .13.എ .ജെ.6180 നമ്പർ സ്കൂട്ടറിൽ കടത്തുന്നതിനിടെ 13.05 ഗ്രാം എംഡി എം എ യും ത ക്വാ പള്ളിക്ക് സമീപത്തെ പ്രതിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കെ.എൽ.07.സി വൈ.3074 നമ്പർ കാറിൽ സൂക്ഷിച്ച 30.41 ഗ്രാം എംഡി എം എ യും ഉൾപ്പെടെ 43.45 ഗ്രാം എംഡി എം എ യു മായാണ് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

