കണ്ണാടിപ്പറമ്പിൽ തെരുവു നായയുടെ വിളയാട്ടം;വയോധികയ്ക്ക് ഗുരുതര പരിക്ക്

kpaonlinenews

കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പിൽ വയോധികയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. ആക്രമണത്തിൽ ചാലിൽ സ്വദേശി യശോദയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

യശോദയുടെ ചുണ്ടും, കവിളും തെരുവുനായ കടിച്ചു പറിച്ചു. കയ്യിലും കാലിനും കടിയേറ്റിട്ടുണ്ട്. യശോദയെ പരിയാരം ഗവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

Share This Article
error: Content is protected !!