കണ്ണാടിപ്പറമ്പ് : ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് കണ്ണാടിപ്പറമ്പ് എൽ.പി.സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു രാവിലെ പ്രത്യേക അസംബ്ലിയിൽ കുട്ടികൾക്ക് നിഷ ടീച്ചർ വായന ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂൾ പ്രധാന അധ്യാപിക രമ്യ രാജൻ വായന ദിന സന്ദേശം നൽകി. തുടർന്ന് സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും യുവ എഴുത്തുകാരനും ഗായകനുമായ കെ.വി ബിജു വായന പക്ഷാചരണത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.വി. ബിജു “കുഞ്ഞിക്കൂനനും കൊച്ചു നീലാണ്ടനും ” എന്ന ബാലനോവൽ സ്കൂൾ ലൈബ്രയിലേക്കു വേണ്ടി സ്കൂൾ ലീഡർ ആദിക്ക് നൽകി. തുടർന്ന് കുട്ടികൾ സ്കൂളിൽ തീർത്ത അക്ഷര വിളക്കുകളിൽ ഉദ്ഘാടകൻ കെ.വി ബിജുവും കുട്ടികളും അധ്യാപകരും ചേർന്ന് ദീപം പകർന്നു. പ്രമുഖ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീൽ രചിച്ച ബാല്യകാല സഖി എന്ന കഥയെ ആസ്പദമാക്കി തയ്യാറാക്കിയ സിനിമയിലെ താമര പൂങ്കാവനത്തിലെ ……. എന്ന മനോഹര ഗാനം കെ.വി ബിജു ആലപിച്ചത് കുട്ടികളിൽ ആവേശം പകർന്നു അധ്യാപകർ വായന ദിന അനുഭവങ്ങൾ പങ്കു വെച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പുസ്തക പ്രദർശനം, കവി പരിചയം, അമ്മ വായന,ആസ്വാദനക്കുറിപ്പ് എഴുതൽ , എന്റെ കുഞ്ഞു ലൈബ്രറി , വീട്ടിൽ ലൈബ്രറി ഒരുക്കൽ, പുസ്തക പരിചയം തുടങ്ങി നിരവധി പരിപാടികളാണ് അസൂത്രണം ചെയ്തിട്ടുള്ളത്. എസ്.ആർ ജി കൺവീനർ കെ.വി. നിഷ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി പാറപ്രം, മദർ പി.ടി.എ പ്രസിഡന്റ് മഞ്ജു സുധീഷ് നസീമ ടീച്ചർ തുടങ്ങിയർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

