കാലവർഷം എത്തി ഒരുമാസം പിന്നിട്ടു, കൂടുതൽ കണ്ണൂരിൽ, കേരളത്തിൽ ഇതുവരെ ലഭിച്ച മഴയുടെ അളവ് പുറത്തുവിട്ടു, 53% അധികം!

Kannadiparamba online news

തിരുവനന്തപുരം: കാലവർഷം കേരളത്തിൽ എത്തി ഒരു മാസം പിന്നിടുമ്പോൾ 53 ശതമാനം അധിക മഴ. കാലാവസ്ഥ വകുപ്പിന്റെ ( IMD) കണക്ക് പ്രകാരം സംസ്ഥാനത്തു ഇതുവരെ 53% അധിക മഴ ലഭിച്ചെന്ന് വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചതെന്നും വ്യക്തമാക്കി. കണ്ണൂർ ( 1432 mm) ജില്ലയിലാണ് കൂടുതൽ മഴ ലഭിച്ചത്. 

ഒരു മാസത്തിൽ 17 ദിവസവും സംസ്ഥാനത്തു ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചു. കാലവർഷം കേരളത്തിൽ എത്തിയ മെയ്‌ 24 മുതൽ 31 വരെ മാത്രം സംസ്ഥാനത് പെയ്തത് 440% അധിക മഴയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതോടൊപ്പം ശക്തമായ കാറ്റും ( 50-70 km/ hr) ഈ കാലയളവിൽ അനുഭവപ്പെട്ടു. തുടർന്നുള്ള 10 ദിവസം ദുർബലമായ കാലവർഷം 11ന് ശേഷം വീണ്ടും ശക്തമായി. 

15, 16 തീയതികളിൽ വടക്കൻ ജില്ലകളിൽ പ്രത്യേകിച്ച് കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ അതി തീവ്രമായ മഴ രേഖപെടുത്തി. നാളെ മുതൽ 28 വരെ മധ്യ, തെക്കൻ കേരളത്തിൽ മഴ ശക്തമാകും തുടരും. മെയ്‌ 24 മുതലുള്ള റെക്കോർഡ് പ്രകാരം കണ്ണൂർ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് കൂടുതൽ മിന്നൽ രേഖപ്പെടുത്തിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!