പറശ്ശിനിക്കടവ് : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിൽ അന്താരാഷ്ട്ര സഹകരണ വർഷത്തിന്റെ ഭാഗമായി ‘അമ്മയ്ക്കൊരു മരം’ (ഏക് പേഡ് മാം കേ നാം) പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപക-അനധ്യാപക ജീവനക്കാർക്കും വിദ്യാർഥികൾക്കുമായി 100 ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. വിതരണം ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
ഐസിഎം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ അധ്യക്ഷനായി. നഗരസഭാ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.വി. പ്രേമരാജൻ, സഹകരണ അസി. രജിസ്ട്രാർ സൈബുന്നീസ, സീനിയർ ഫാക്കൽറ്റി ഈശ്വരമൂർത്തി, വി.എൻ. ബാബു, രഞ്ജിത്ത് പി. നായർ എന്നിവർ സംസാരിച്ചു.