സഹോദരിയുടെ മകളെ അടിക്കുകയും തടയാൻ ശ്രമിച്ച വനിതാ പോലീസിനെ തള്ളിയിടുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ: നിരവധി കേസുകളിൽ പ്രതിയായ വടക്കുമ്പാട് സ്വദേശിനി റസീന ഉമ്മയെയും സഹോദരിയെയും ആക്രമിക്കുന്നതായി സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തുന്നത്. പ്രതി സഹോദരിയുടെ മകളെ അടിക്കുന്നത് കണ്ട് തടയുവാൻ ശ്രമിച്ച വനിതാ പോലീസ് തള്ളി താഴെ ഇടുകയും ചെയ്തു.

വീട്ടിലേക്ക് അതിക്രമിച്ച് എത്തിയ റസീന ഉമ്മയോട് പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകാതെ തുടർന്നാണ് റസീന ഇത്തരത്തിൽ അക്രമം നടത്തിയത്. വീടിന്റെ ജനറൽ ഗ്ലാസ്സുകളും വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ ക്ലാസും അടിച്ചു പൊളിക്കുകയും ചെയ്തു. സഹോദരിയുടെ മകളെ അടിക്കുന്നത് കണ്ട് തടയുവാൻ ശ്രമിച്ച വനിതാ പോലീസിനെ തള്ളി ഇടുകയും ചെയ്തു. പ്രതിയെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവത്തേക്ക് റിമാന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. റസീന നിരവധി കേസുകൾ പ്രതി കൂടിയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!