വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ.

Kannadiparamba online news

തലശ്ശേരി: വിദ്യാർഥിനിയെ ഓഫിസിലും ഹോട്ടൽ മുറിയിലെത്തിച്ചും ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ സർവകലാശാല അധ്യാപകൻ അറസ്റ്റിൽ. പാലയാട് കാമ്പസിലെ പ്രഫസർ കോഴി​ക്കോട് കുറ്റ്യാടി സ്വദേശി കെ.കെ. കുഞ്ഞഹമ്മദിനെ (59)യാണ് ധർമടം പൊലീസ് അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

2024 മാർച്ച് ഏഴ്, എട്ട്, 14 തീയതികളിലായി പ്രലോഭിപ്പിച്ചും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അതിജീവിത നേരിട്ട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!