വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ചു

Kannadiparamba online news

മയ്യിൽ: വായ്പ വാങ്ങിയ പണം കാലാവധിക്ക് മുമ്പേചോദിച്ചെത്തിയ യുവാവ് കടയിൽ കയറി വ്യാപാരിയെ മർദ്ദിച്ചതായ പരാതിയിൽ പോലീസ് കേസെടുത്തു. മയ്യിൽ ടൗണിലെ വ്യാപാരി മയ്യിൽ പെരുവങ്ങൂർ സ്വദേശി എം.വി.അബ്ദുൾ ജബ്ബാറിനെ (33)യാണ് മർദ്ദിച്ചത്.പരാതിയിൽ മയ്യിലിലെ ഷംസുദ്ദീനെതിരെ പോലീസ് കേസെടുത്തു.ഇക്കഴിഞ്ഞ 6 ന് ചൊവ്വാഴ്ച വൈകുന്നേരം 7.30 മണിക്കാണ് സംഭവം.പ്രതി യിൽ നിന്നും വായ്പ വാങ്ങിയ പണം കാലാവധിക്ക് മുന്നേ ആവശ്യപ്പെട്ടപ്പോൾ തിരിച്ചുനൽകാത്ത വിരോധത്തിൽ കടയിൽ അതിക്രമിച്ചു കയറി കൈ കൊണ്ട് മൂക്കിനി ടിക്കുകയും കയ്യിൽ ധരിച്ചിരുന്ന മോതിരം കൊണ്ട് തലക്കും മുഖത്തും അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

—————————————————————

കണ്ണാടിപറമ്പ് മീഡിയയിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ചിത്രങ്ങളും വള്ളിപുള്ളി മാറ്റാതെ ചില ഓൺലൈൻ മീഡിയകൾ അപ്പടി അതേ സമയത്ത് തന്നെ കോപ്പിയടിക്കുന്നതു ഞങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അവയിൽ പലതിന്റെയും തെളിവുകൾ ശേഖരിച്ചിട്ടുമുണ്ട്. ഇത്തരം ഓൺലൈൻ വാർത്താ മോഷണം അവസാനിപ്പിക്കണമെന്ന് അക്കൂട്ടരെ അറിയിക്കുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!