ചെക്ക്യാട്ടുകാവ് കവലക്ക് സമീപം റോഡില്‍ വെള്ളക്കെട്ട്: തകര്‍ന്ന് വിമാനത്താവളം റോഡ്. ഓവുചാലില്ലാത്തത് പ്രശ്‌നമാകുന്നു. 

Kannadiparamba online news



 മയ്യില്‍:  മതിയായ ഓവുചാലില്ലാത്തതിനാല്‍ ബാവുപ്പറമ്പ്- മുല്ലക്കൊടി- മയ്യില്‍ പ്രധാന റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് റോഡ് തകര്‍ന്നു.  വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകളിലൊന്നാണിത്.  റോഡ് തകര്‍ന്നതോടെ കാല്‍നട പോലു ദുഷ്‌കരമായിരിക്കയായ ഇവിടെ നിരവധി അപകടങ്ങളാണുണ്ടാകുന്നത്. തകര്‍ന്ന റോഡില്‍ വെച്ച് കണ്ടക്കൈ ഗുഹാറോഡിലേക്ക് തിരിഞ്ഞു പോകേണ്ട വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്.  വേനല്‍ മഴയില്‍ തന്നെ റോഡ് തകര്‍ച്ച രൂക്ഷംമായ സാഹചര്യത്തില്‍ കാലവര്‍ഷത്തോടെ ഇവിടെ കടുത്ത വെല്ലുവിളിയുണ്ടാകാനിടയുണ്ടെന്നാണ് സമീപത്തെ വ്യാപാരികളും പറയുന്നത്. 

 റോഡ് നവീകരണം ഉടന്‍ വേണം
 വിമാനത്താവളത്തിലേക്ക്  യാത്ര ചെയ്യുന്ന വാഹനങ്ങള്‍ കൂടതലുള്ള റോഡാണിത്. മിക്ക ദിവസങ്ങളിലും  വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നത് യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുകയാണ്
 ലക്ഷ്മണന്‍ പച്ച. , പച്ച ഹൗസ്, നാട്ടുകാരന്‍

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!