നായകുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികന് ഗുരുതരം

Kannadiparamba online news

മയ്യിൽ: നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് അപകടം ബൈക്ക് യാത്രികന് ഗുരുതരം .ബൈക്ക് യാത്രികൻ ശ്രീകണ്ഠാപുരം നെടുങ്ങോം സ്വദേശി ചേലോറ ഹൗസിൽ വിനോദ് കുമാറിന് (53) ആണ് ഗുരുതരമായി പരിക്കേറ്റത്.ഇക്കഴിഞ്ഞ 10 ന് രാത്രി 10.30 മണിക്ക് കൊളച്ചേരി കരിങ്കൽ ക്കുഴിയിലായിരുന്നു അപകടം. പ്രദേശവാസികരിങ്കൽ ക്കുഴി അംഗൻവാടിക്ക് സമീപത്തെ കെ.ഷനോജിൻ്റെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു.
വിനോദ് കുമാർ സഞ്ചരിച്ച കെ എൽ 13 എ.സെഡ്. 3814 നമ്പർ ബൈക്കിന് കുറുകെ നായ ചാടിയതിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി തൂണിലിടിക്കുകയും റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഇയാളെ നാട്ടുകാരാണ് കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചത് . പരിക്ക് ഗുരുതരമായതിനാൽ പിന്നീട് മംഗലാപുരത്തെ തേജസ്വിനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!