1 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച നാറാത്ത് ചെറുവാക്കര ഗവ. വെൽഫെയർ എൽ.പി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ നിർവ്വഹിച്ചു.

Kannadiparamba online news

1 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച നാറാത്ത് ചെറുവാക്കര ഗവ. വെൽഫെയർ എൽ.പി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ നിർവ്വഹിച്ചു.

കെ വി സുമേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ കെ രത്നകുമാരി പരിപാടി പങ്കെടുത്തു.

ഏറെക്കാലത്തെ ചരിത്ര പാരമ്പര്യമുള്ള നാറാത്ത് ഗ്രാമപഞ്ചായത്തിലെ പ്രധാന സർക്കാർ എൽ.പി സ്കൂളായ ഗവ. വെൽഫെയർ എൽ.പി സ്കൂൾ ചെറുവാക്കരയ്ക്ക് പുതിയ കെട്ടിടം വേണമെന്ന് സ്കൂൾ അധികൃതരും നാട്ടുകാരും എംഎൽഎയുടെ ആവശ്യപ്പെട്ടിരുന്നു. ഇതിൻറെ ഭാഗമായി പൊതുമരാമത്ത് കെട്ടിട വിഭാഗം വഴി എസ്റ്റിമേറ്റ് തയ്യാറാക്കുകയും വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കണ്ടു നിവേദനം നൽകിയതിന്റെയും ഭാഗമായാണ് ഒരുകോടി രൂപ അനുവദിച്ചത്. നാറാത്തിനെ സംബന്ധിച്ച് ഒരുപാട് വികസന പ്രവർത്തനങ്ങൾ നടന്നുവരുന്ന പഞ്ചായത്താണ്. നാറാത്ത് പഞ്ചായത്തിൽ തന്നെ ഉൾപ്പെടുന്ന കണ്ണാടിപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് കഴിഞ്ഞ മാസമാണ് രണ്ടുകോടി രൂപ അനുവദിച്ചത്. നൂറുകണക്കിന് പേർ പരിപാടിയിൽ പങ്കെടുത്തു. രണ്ടുനില കെട്ടിടം നിർമ്മിക്കുകയും സ്കൂളിനു മുൻവശം ഇൻറർലോക്ക് ചെയ്തു സൗന്ദര്യവരണം നടത്തി മഴ കൊള്ളാതിരിക്കാൻ ആവശ്യമായ ഷീറ്റുകൾ നിർമ്മിച്ചും ആണ് പ്രവർത്തി പൂർത്തിയാക്കിയത്.
കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു.കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശ്യാമള കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കെ താഹിറ കല്ലിയാശരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം നികേത് സിനിമ സംഗീതം സമിതി അംഗങ്ങളായ കാണിചന്ദ്രൻ കെ എൻ മുസ്തഫ വി ഗിരിജ,നാറാത്ത് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ വിവി ഷാജി നാറാത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജിത് കുമാർ ആസൂത്രണ സമിതി വൈസ് ചെയർമാൻ പി പവിത്രൻ, കെ ടി ജയചന്ദ്രൻ മാസ്റ്റർ സി ഗോപാലകൃഷ്ണൻ കെ എൻ മുകുന്ദൻ പി പി സുബൈർ യു പി മുഹമ്മദ് കുഞ്ഞി അബ്ദുൾ വഹാബ് പി ശിവദാസ് പി ദാമോദരൻ മാസ്റ്റർ ചെറുവാക്കര എൽ പി സ്കൂൾ എച് എം പി അജിത തുടങ്ങിയർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!