അക്രമികളെഅധികാരത്തിലേറ്റുന്നതുംഅക്രമം: എൻകെറഷീദ്ഉമരി

Kannadiparamba online news

നാറാത്ത്: അക്രമികളെയും അഴിമതിക്കാരെയും തെരഞ്ഞെടുപ്പുകളിൽ വിജയിപ്പിക്കുന്നത് അതിന് കൂട്ടുനിൽക്കലാണെന്നും ഇത്തരക്കാരിൽ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്താൻ ജനങ്ങൾ ഒരുമിക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി. രാജ്യ സുരക്ഷ അവതാളത്തിലാക്കുന്ന നിരവധി ആക്രമണങ്ങൾ ബി ജെ പി ഭരണകാലത്ത് നടന്നിട്ടും ചോദ്യം ചെയ്യാൻ ജനങ്ങളും മാധ്യമങ്ങളും തയ്യാറാവാത്തത് ജനാധിപത്യത്തിന് അന്ത്യം കുറിക്കുമെന്നും അദ്ധേഹം പറഞ്ഞു. എസ് ഡി പി ഐ നാറാത്ത് പഞ്ചായത്ത് പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിന്റെ പേരിൽ ദേശീയ പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്യുകയും പാർട്ടിയെ വേട്ടയാടുകയും ചെയ്യുന്ന ഫാഷിസ്റ്റ് ഭരണ കൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശബ്ദിക്കാൻ ജനാധിപത്യ വിശ്വാസികൾ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് മൂസാൻ അധ്യക്ഷത വഹിച്ചു. സെക്രടറി സമീർ നാറാത്ത് സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽസെക്രട്ടറി മുസ്തഫ നാറാത്ത്, അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുള്ള നാറാത്ത്, മഷൂദ് കണ്ണാടിപ്പറമ്പ്, സി ജവാദ് സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!