ചേലേരി : മലർവാടി ബാലസംഘം സംസ്ഥാന വ്യാപകമായി “കളിയിലുണ്ട് കാര്യം ” എന്ന പേരിൽ നടത്തുന്ന ബാലോത്സവത്തിന്റെ ഭാഗമായുള്ള ചേലേരി യൂണിറ്റ് തല ബാലോ ത്സവം ഏപ്രിൽ-26- ന് ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ചേലേരി മുക്ക് അലിഫ് സെന്റർ ഗ്രൗണ്ടിൽ നടക്കും. 3 കാറ്റഗറികളിലായി ആകർഷകമായ 15 മത്സരങ്ങൾ ഉണ്ടായിരിക്കും.. ഓരോ കാറ്റഗറിക ളിലും ഒന്ന്, രണ്ട് സ്ഥാനം നേടുന്നവർക്കും പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ ലഭിക്കും..സ്കൂൾ തലത്തിൽ
ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം..
മലർവാടി ബാലോത്സവം ഏപ്രിൽ 26- ന് അലിഫ് സെന്റർ ഗ്രൗണ്ടിൽ
