പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം

Kannadiparamba online news


മുണ്ടേരിക്കടവ് ( നൂഞ്ഞേരി ) രയരോത്ത് പട്ടർക്കാട്ട് ശ്രീ വയനാട്ടുകുലവൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം’ ഏപ്രിൽ 1,2 തീയ്യതികളിലായി നടക്കും.
രാവിലെ പൂന്തോട്ടം തന്ത്രിയുടെ കാർമികത്വത്തിൽ ഗണപതി ഹോമത്തോടു കൂടി ഉത്സവാരംഭങ്ങൾ 10:30 മണിക്ക് ഗുരുപൂജ 6 മണിക്ക് ദീപാരാധന, തുടർന്ന് തെയ്യങ്ങളുടെ വെള്ളാട്ടം 7 മണിക്ക് പുലിയൂര് കണ്ണൻ ,ഗുളികൻ, വയനാട്ട് കുലവൻ, കുടി വീരൻ്റ തോറ്റവും പയറ്റും ,എടലാപുരത്ത് ചാമുണ്ടിയുടെ തോറ്റവും കാരകയ്യെൽക്കലും ഉണ്ടായിരിക്കും , (രാത്രി 7 മണി മുതൽ പ്രസാദ സദ്യ ഉണ്ടായിരിക്കുന്നതാണ്)
പുലർച്ചെ മുതൽ പുലിയൂര് കണ്ണൻ ,കുടി വീരൻ, ഗുളികൻ ,വയനാട്ട് കുലവൻ ,എടലാപുരത്ത് ചാമുണ്ടി തെയ്യം അരങ്ങിൽ എത്തുകയാണ് കുടിയാട്ടത്തോടുകൂടി കളിയാട്ട മഹോത്സവത്തിന് സമാപനം കുറിക്കും .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!