നാറാത്ത്: ചേരിക്കല്‍ ഭഗവതി ക്ഷേത്രം കളിയാട്ടം 19 മുതല്‍ 23 വരെ നടത്തും. 19-ന് പുലര്‍ച്ചെ ക്ഷേത്രം തന്ത്രി എടയത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയൂടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍.
രാവിലെ ആറിന് അരിയും തിരിയും കയറ്റല്‍. തുടര്‍ന്ന് തുരുവായുധം എഴുന്നള്ളത്ത്. വൈകീട്ട് ആറിന് ദീപാരാധന. തുടര്‍ന്ന് നൃത്തസന്ധ്യ.20-ന് വൈകീട്ട് ആറിന് കലവറ നിറക്കല്‍ ഘോഷയാത്ര. രാത്രി ഏഴിന് നൃത്തസന്ധ്യ. 21-ന് രാവിലെ തിരുവായുധം എഴുന്നള്ളത്ത്. വൈകീട്ട് ഏഴിന് മ്യൂസിക്കല്‍ നൈറ്റ്‌സ്.
22-ന് ഉച്ചക്ക് കുളിച്ചെഴുന്നള്ളത്ത്. വൈകീട്ട് ഏഴിന് ധര്‍മദൈവം പുറപ്പാട്. രാത്രി എട്ടിന് ചെണ്ടമേളം, തുടര്‍ന്ന് കാഴ്ചവരവ്. ഒന്‍പതിന് വെള്ളാട്ടങ്ങള്‍. പത്തിന് മരുതിയോടന്‍ തൊണ്ടച്ചന്‍. 11.30-ന് പാതിരാക്കലശം. തുടര്‍ന്ന് ഭഗവതിയുടെ തിരുമുടി എഴുന്നള്ളിക്കല്‍. എല്ലാദിവസവും രാത്രി എട്ടു മുതല്‍ പത്ത് വരെ അന്നദാനം. 23-ന് പുലര്‍ച്ചെ 3.30-ന് തീപ്പൊട്ടന്‍ തെയ്യം. 4.30-ന് പൊട്ടന്‍ തെയ്യത്തിന്റെ അഗ്നി പ്രവേശം. 5.30-ന് ഗുളികന്‍ തെയ്യം.രാവിലെ ആറിന് കുറത്തിയമ്മ. ഏഴിന് വിഷ്ണുമൂര്‍ത്തി. 7.30-ന് ഭഗവതി. എട്ടിന് പൊല്ലാലന്‍ തെയ്യം. തുടര്‍ന്ന് കൂടിയാട്ടം. ഉച്ചക്ക് 12 മുതല്‍ രണ്ട് വരെ പ്രസാദ സദ്യ.
നാറാത്ത് ചേരിക്കല്‍ ഭഗവതി ക്ഷേത്രം കളിയാട്ടം 19-ന് തുടങ്ങും.
