മർദ്ദനമേറ്റ യുവാവ് മരിച്ച സംഭവം ജനനേന്ദ്രിയത്തിനേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസ് അന്വേഷണം നീലേശ്വരത്തേക്ക്യുവതിയും കൂട്ടാളിയും നിരീക്ഷണത്തിൽ

Kannadiparamba online news

പയ്യന്നൂര്‍: പയ്യന്നൂർ വെള്ളൂരിൽ മർദ്ദനമേറ്റ യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടത്തിന് പിന്നാലെ മരണം കൊലപാതകമെന്ന് പ്രാഥമിക റിപ്പോർട്ട് .
വെള്ളൂര്‍ ചാമക്കാവിന് സമീപത്തെ ടൈല്‍സ് തൊഴിലാളി കരിവെള്ളൂർ പെരളത്ത് താമസിക്കുന്ന പി.പി.അജയന്‍ എന്ന അജിയാണ്(45) കഴിഞ്ഞ ദിവസം മരണപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട്പെരളം സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ചോദ്യം ചെയ്ത ശേഷം ഉപാധികളോടെഇന്നലെ രാത്രിയോടെ വിട്ടയച്ചു .പോസ്റ്റ്മോർട്ടം ചെയ്ത പരിയാരം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ്റെ പ്രാഥമിക റിപ്പോർട്ട് ഇന്നലെ പുറത്തു വന്നതോടെയാണ് യുവാവിന് ആന്തരിക രക്തസ്രാവമുണ്ടായതായും ജനനേന്ദ്രിയത്തിന് കാര്യമായ ക്ഷതമേറ്റിട്ടുണ്ടെന്നും ഇതാണ് മരണകാരണമെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. മരണം കൊലപാതകമാണെന്ന പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസന്വേഷണം ഏറ്റെടുത്ത പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ പി ശ്രീഹരിയുടെ നേതൃത്വത്തിൽ എസ്.ഐ.പി.യദുകൃഷ്ണനും സംഘവും നീലേശ്വരത്തെത്തി അന്വേഷണമാരംഭിച്ചു.ദിവസങ്ങൾക്ക് മുമ്പ്നീലേശ്വരം ചിറപ്പുറത്ത് വെച്ച് സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് മരണപ്പെട്ട യുവാവിന് മർദ്ദനമേറ്റിരുന്നതായി പോലീസിന് വിവരം ലഭിച്ചു. യുവതിയെ അപമാനിച്ചുവെന്ന പരാതിയിൽ യുവാവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ ഇയാളുടെ വാഹനവും നീലേശ്വരം പോലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തിരുന്നു. നാട്ടിലെത്തിയ ഇയാൾ പിന്നീട് പെരളത്ത് വെച്ച് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവുമായി ഇതേ വിഷയവുമായി ബന്ധപ്പെട്ട് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായ വിവരവും പോലീസിന് ലഭിച്ചിരുന്നു. പിന്നീടാണ്
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലെത്തിയ യുവാവ് ഇന്നലെ പുലർച്ചെയാണ് അസുഖം കലശലായതോടെ പയ്യന്നൂരിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുഴഞ്ഞ് വീണു മരിച്ചത്. നീലേശ്വരത്ത് വെച്ച് നടന്ന മർദ്ദനം കേസിൽ നിർണ്ണാ യകമാകും അതുകൊണ്ടുതന്നെ പോലീസ് യുവാവിന് നീലേശ്വരത്ത് ബന്ധമുണ്ടായ യുവതിയെ കണ്ടെത്തി ചോദ്യം ചെയ്ത് കൂടുതൽ തെളിവ് ശേഖരിക്കാനുള്ള നീക്കത്തിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പോലീസ് നിരീക്ഷണത്തിലാണ്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!