കാര്യാംപറമ്പില്‍ വീണ്ടും അപകടം:  ട്രാന്‍സ്‌ഫോര്‍മറും മതിലും തകര്‍ന്നു. 

Kannadiparamba online news


 

മയ്യില്‍: തുടര്‍ച്ചയായുള്ള അപകടങ്ങള്‍ക്ക് സാക്ഷിയാകാനിനിയാകില്ലെന്ന് മയ്യില്‍ കാര്യാംപറമ്പ് നിവാസികള്‍.  ഇവിടെ അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ ലഘൂകരിക്കാന്‍  അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയുമുണ്ടാകാത്തതില്‍ കടുത്ത പ്രതിഷേധം ഇയരുകയാണ്.  ശിനായഴ്ച വൈകീട്ടുണ്ടായ കാറപകടത്തില്‍ തകര്‍ന്നത് വൈദ്യൂതി ട്രാന്‍സ്‌ഫോര്‍മറും സമീപത്തെ വീടിന്റെ ഗേറ്റ്, മതില്‍ എന്നിവയാണ്.  കാസര്‍ഗോഡ് ഭാഗത്തു നിന്ന്   കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്ന കാറാണ് അപകടത്തില്‍ പെട്ടത്.   സംഭവത്തില്‍ കാറിലുണ്ടായിരുന്ന ഒരു സ്ത്രീക്കും കുട്ടിക്കും സാരമായി പരിക്കേറ്റു.  അപകടത്തില്‍ കാറിന്‍രെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. എം.വി. നാരായണന്‍ നമ്പ്യാരുടെ വീടിന്‍രെ മതിലാണ് അപകടത്തില്‍ തകര്‍ന്നത്. 

അപകടങ്ങള്‍ക്കിടയാക്കുന്നത് അശാസ്തീയമായ റോഡ് നിര്‍മാണം: 
 മയ്യില്‍ -കാഞ്ഞിരോട് റോഡ് നവീകരണത്തെ തുടര്‍ന്നാണ്  കാര്യാംപറമ്പ് അപകട കവലയായി മാറിയത്.  മയ്യില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാര്യാംപറമ്പിലെത്തുമ്പോള്‍ പെട്ടെന്ന് കുറ്റിയാട്ടൂര്‍ പൊറോളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍ പ്പെടുന്നതാണ് അപകടങ്ങളുടെ മുഖ്യ കാരണമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.  ഇവിടെ  വേഗത നിയന്ത്രണ  ബോര്‍ഡുകള്‍,  സൂചനാ ബോര്‍ഡുകള്‍  എന്നിവ സ്ഥാപിക്കണമെന്ന ആവശ്യം  നേരത്തേ ഉയര്‍ന്നതാണ്. എന്നാല്‍ അപകടങ്ങള്‍ പതിവായിട്ടും  അധികൃതരുടെ ഭാഗത്തു നിന്ന്യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന ആരോപണം ശക്തമാണ്. 

ബസ് കാത്തിരിപ്പു കേന്ദ്രവും ഭീഷണിയില്‍
 കാര്യാംപറമ്പിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനോട് ചേര്‍ന്നാണ് മിക്ക അപകടങ്ങളും സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം ബസ് കാത്തിരിപ്പു കേന്ദ്രത്തിനുള്ളിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറിയിരുന്നു.  യാത്രക്കാര്‍ ഭയത്തോടെയാണ് ഇവിടെ നില്‍ക്കുന്നത്. 

 എം.വി.നാരായണന്‍ നമ്പ്യാര്‍, പ്രദേശ വാസി, കാര്യാംപറമ്പ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!