പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Kannadiparamba online news

പഴയങ്ങാടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓൺലൈൻ വസ്ത്രവിതരണക്കാരൻ പിടിയിൽ. കാസറഗോഡ്ചെറുവത്തൂർ കൈതക്കാട് സ്വദേശി ടി.കെ.റഫീഖിനെ (35)യാണ് പഴയങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.കെ.സത്യനാഥൻ്റെ നിർദേശപ്രകാരം എസ്.ഐ.പി.യദുകൃഷ്ണൻ്റെ നേതൃത്വത്തിൽ എ.എസ് ഐ.മാരായ പി.പ്രസന്നൻ, സാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോഷി, ചന്ദ്രകുമാർ, എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇക്കഴിഞ്ഞ 21 ന് ആണ് പരാതിക്കാസ്പദമായസംഭവം. സ്റ്റേഷൻ പരിധിയിലെ 14 കാരിയെയാണ് റോഡരികിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രതിപീഡിപ്പിക്കാൻ ശ്രമിച്ചത്. ഓൺലൈൻ വഴി വസ്ത്രവിതരണം നടത്തുന്ന പ്രതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് കുട്ടി ബന്ധുക്കളോട് വിവരം പറയുകയും പോലീസിൽപരാതി നൽകുകയുമായിരുന്നു.കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോനിയമപ്രകാരം കേസെടുത്ത് ചെറുവത്തൂർ കൈതക്കാട്ടെ വീട്ടിൽ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.2022 ൽ സമാനമായ രീതിയിൽ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പ്രതിക്കെതിരെ കേസ് നിലവിലുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!