സി ബി ഐ ചമഞ്ഞ് മുതിർന്ന പൗരൻ്റെ ഒരു കോടി 66 ലക്ഷം തട്ടിയെടുത്തു

Kannadiparamba online news

കണ്ണൂർ. സി ബി ഐ ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് ഹ്യൂമൺ ട്രാപ്പിന് കേസുണ്ടെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തി മുതിർന്ന പൗരൻ്റെ ഒരു കോടി 6 6ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു. താവക്കര സ്വദേശിയായ മുതിർന്ന പൗരൻ്റെ പരാതിയിലാണ് കേസെടുത്തത്. ഈ മാസം 11 നും 17 നു മിടയിലാണ് പരാതിക്കാസ്പദമായ സംഭവം.
ക്രെഡിറ്റ് കാർഡിലെ പണത്തെ ചൊല്ലി വിളിക്കുകയും പിന്നീട് വാട്സാപ്പ് കോൾ വഴി പോലീസാണെന്നും, സി ബി ഐ ഉദ്യോഗസ്ഥനാണെന്നും പരിചയപ്പെടുത്തി ആൾമാറാട്ടം നടത്തിയ പ്രതി പരാതിക്കാരനെതിരെ ടെലികോം അതോറിറ്റിയുടെ പരാതിയിൽ ഹ്യൂമൺ ട്രാപ്പിന് കേസുണ്ടെന്നും അതിനാൽ പണം അയച്ചു തന്നാൽ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് വിവിധ അക്കൗണ്ടുകൾ മുഖേന പല തവണകളായി 1,65,83, 200 രൂപ കൈക്കലാക്കിയ ശേഷം പിന്നീട് നൽകിയ പണം തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!