കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിക്കും; സംയുക്ത തൊഴിലാളി-കർഷക ജയിൽ നിറയ്ക്കൽ സമരം ഓഗസ്റ്റ് 10-ന്

Kannadiparamba online news
Screenshot

കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 10-ന് നടക്കുന്ന ജയിൽ നിറയ്ക്കൽ സമരത്തിന്റെ ഭാഗമായി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിക്കാൻ തീരുമാനം. തൊഴിലാളി-കർഷക-കർഷകത്തൊഴിലാളി സംയുക്ത ജില്ലാ കൺവെൻഷനിലാണ് ഈ തീരുമാനമെടുത്തത്.

തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷക-കർഷകത്തൊഴിലാളി വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്.

കൺവെൻഷൻ കെ.എസ്.കെ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു. ജില്ലാ സെക്രട്ടറി കെ.വി. ബാബു അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. അഖിലേന്ത്യാ സെക്രട്ടറി കെ.എൻ. ഗോപിനാഥ്, ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ, കർഷകസംഘം ജില്ലാ പ്രസിഡന്റ് പി. ഗോവിന്ദൻ, എച്ച്.എം.എസ്. ജില്ലാ സെക്രട്ടറി രവീന്ദ്രൻ കുന്നത്ത്, കെ.എസ്.കെ.ടി.യു. ജില്ലാ സെക്രട്ടറി എം. ശ്രീധരൻ, ഐ.എൻ.എൽ.സി. സംസ്ഥാന സെക്രട്ടറി എം. ഉണ്ണികൃഷ്ണൻ, എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി സി.പി. മുരളി, എ.ഐ.യു.ടി.യു.സി. നേതാവ് എം.കെ. ജയരാജൻ, കിസാൻസഭ സംസ്ഥാന ഖജാൻജി സി.പി. ഷൈജൻ, കല്ലാട്ട് പ്രേമൻ, സി. കൃഷ്ണൻ, അരക്കൻ ബാലൻ, എം. ഗംഗാധരൻ, താവം ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!